ഇ എം എസിന്റെ ലോകം– ദേശീയ സെമിനാർ 
ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും



മലപ്പുറം നവകേരള ശിൽപ്പി ഇ എം എസിന്റെ സ്‌മരണയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഉദ്‌ഘാടനംചെയ്യുക സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. 13ന്‌ രാവിലെ 9.30ന്‌ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാളിലാണ്‌ ഉദ്‌ഘാടന ചടങ്ങ്‌.  പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനാകും. കവി സച്ചിദാനന്ദൻ ഇ എം എസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും.  സെമിനാറിന്റെ ഒരുക്കം സംഘാടക സമിതി നേതൃത്വത്തിൽ നടന്നുവരുന്നു. ജില്ലാതല സംഘാടക സമിതിക്കു പുറമേ പ്രാദേശികമായും ഒരുക്കം നടക്കുന്നു. സംഘാടക സമിതി ഓഫീസ്‌ പ്രവർത്തനം എൻജിഒ യൂണിയൻ ഓഫീസിൽ ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്യും. സെമിനാറിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്‌. എൻജിഒ യൂണിയൻ ഓഫീസിലും പ്രാദേശിക സംഘാടക സമിതി ഓഫീസുകളിലും 500 രൂപ നൽകി രജിസ്‌റ്റർചെയ്യാം.  14ന്‌ വൈകിട്ട്‌ നാലിന്‌ സെമിനാറിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം സംഘടിപ്പിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും.  Read on deshabhimani.com

Related News