സ്വർണക്കടത്ത്: മുംബൈയിൽ 
2 മലയാളികൾ പിടിയിൽ



കരിപ്പൂർ   മുംബൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട്‌ മലയാളികൾ പിടിയിൽ.  ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മുംബൈയിലെത്തിയ  വടകര സ്വദേശി മുയ്യാർകണ്ടി അബ്ദുള്ള (33), കൊയിലാണ്ടി ചോനാരിപൊയിൽ അബ്ദുൾ ജാഫർ (33) എന്നിവരെയാണ്  എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽനിന്ന്‌ രണ്ടുകിലോ സ്വർണം പിടിച്ചെടുത്തു. സ്വർണത്തിന്‌ 1.1 കോടി രൂപ വിലവരും. Read on deshabhimani.com

Related News