തമിഴ്നാട്ടിലേക്ക്‌ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു



എടക്കര    കെഎസ്ആർടിസി തമിഴ്നാട്ടിലേക്ക് സർവീസ് പുനരാരംഭിച്ചു. തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണ്‌ തീരുമാനം.  കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചിരുന്നു. കർണാടകത്തിലേക്ക് സർവീസിന്‌ അനുമതി ലഭിച്ചെങ്കിലും തമിഴ്നാട് നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ശബരിമല തീർഥാടനവും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ച്‌ സർവീസ്‌ പുനരാരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് നിയന്ത്രണം പിൻവലിച്ചത്.     ഒന്നര വർഷത്തിനുശേഷം വഴിക്കടവ്‌ നാടുകാണി ചുരം വഴി തമിഴ്‌നാട്ടിലേക്ക്‌ സർവീസ്‌ തുടങ്ങിയ ബസിന്‌  ആനമറിയിൽ നാട്ടുകാരുടെ ആവേശ സ്വീകരണം. ബുധനാഴ്ച രണ്ട് സർവീസാണ്‌ ഗൂഡല്ലൂരിലെത്തിയത്. രണ്ടു ബസുകളും  പെരിന്തൽമണ്ണ ഡിപ്പോക്ക് കീഴിലുള്ളതാണ്.  Read on deshabhimani.com

Related News