വയോജനങ്ങൾക്ക്‌ ആദരമർപ്പിച്ച്‌ ദിനാഘോഷം



മലപ്പുറം സാമൂഹ്യനീതി വകുപ്പും ജില്ലാ പഞ്ചായത്തും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. മലപ്പുറം ടൗൺ ഹാളിൽ പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം കെ റഫീഖ അധ്യക്ഷയായി.  മുതിർന്ന പൗരന്മാരായ മുൻ എംപി സി എൻ ഹരിദാസ്, അഡ്വ. എം മറിയുമ്മ, ജി എസ് വാര്യർ, നിലമ്പൂർ ആയിഷ എന്നിവരെ പി ഉബൈദുള്ളയും നഗരസഭാ ചെയർമാൻ മുജീബ് കാടേരിയും ആദരിച്ചു. ഫോട്ടോഗ്രഫി മത്സരവിജയികളായ കെ എ അബ്ദുൽഖാദർ, അഭിലാഷ് വിശ്വ, റിയാസ് എന്നിവർക്ക്‌ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം സമ്മാനം നൽകി.    ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോസഫ് റിബെല്ലോ, എൻ എ കരീം, സറീന ഹസീബ്, ആലിപ്പറ്റ ജമീല, നസീബ അസീസ്, മറിയുമ്മ ഷെരീഫ്, പി എസ് ഷബീർ, സി വിജയലക്ഷ്മി, കെ കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.  വേങ്ങര സായംപ്രഭാ ഹോമിന്റെ  കോൽക്കളി, വട്ടപ്പാട്ട്, സംഗീതവിരുന്ന്‌, മലപ്പുറം ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ  കലാപരിപാടികളും അരങ്ങേറി. വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഇലക്‌ഷൻ വിഭാഗം  മുതിർന്ന വോട്ടർമാരെ  ആദരിച്ചു.  100 വയസിനു മുകളിൽ പ്രായമുള്ള 12 വോട്ടർമാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ കത്ത്‌ നൽകി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ മുണ്ടുപറമ്പ് വി വി ഹൗസിൽ ശാരദയെ കലക്ടർ വി ആർ പ്രേംകുമാർ പൊന്നാട അണിയിച്ചു.  പൂക്കോട്ടൂർ പഞ്ചായത്തിലെ കുഞ്ഞിമ, കോഡൂര്‍ പഞ്ചായത്തിലെ കുഞ്ഞാച്ചു എന്നിവരെ ജില്ലാ ഇലക്‌ഷൻ ഡെപ്യൂട്ടി കലക്ടർ ഹരികുമാർ അവരുടെ വീടുകളിലെത്തി പൊന്നാട അണിയിച്ചു.   Read on deshabhimani.com

Related News