ഹോപ്പ് പ്രഥമ ഫ്രീഡം പുരസ്കാരം 
നഞ്ചിയമ്മക്ക്



തിരൂർ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷിക ഭാഗമായി തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് ഏർപ്പെടുത്തിയ പ്രഥമ ഫ്രീഡം പുരസ്കാരത്തിന്  നഞ്ചിയമ്മ അർഹയായി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ ഐക്യുഎസി ഡയക്ടർ ഡോ. ആർ  രാജീവ് മോഹൻ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം പ്രൊഫസർ  കെ ടി ഷംഷാദ് ഹുസൈൻ, സേലം പെരിയാർ സർവകലാശാലാ സോഷ്യോളജി പ്രൊഫസർ ഡോ. ടി സുന്ദർ രാജൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 13ന് രാവിലെ 10ന് തിരൂർ പച്ചാട്ടിരി നൂർ ലേക്കിൽ നടക്കുന്ന ചടങ്ങിൽ  മന്ത്രി വി അബ്ദുറഹ്മാൻ പുരസ്‌കാരം സമ്മാനിക്കും. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ മുഖ്യാതിഥിയാകുമെന്ന്‌ സംഘാടകരായ മുൻ ജില്ലാ പൊലീസ് മേധാവി പി രാജു, പി പി അബ്ദുറഹിമാൻ, മുജീബ് താനാളൂർ, അനിൽ കോവിലകം, സഫ്ന ഗസൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു Read on deshabhimani.com

Related News