വാങ്ങൂ, ക്യാമറക്കാഴ്‌ചകൾ; 
നിറയട്ടെ പഠനവെട്ടം

സാദിഖലി പകർത്തിയ ബന്ദിപ്പൂരിലെ പുള്ളിപ്പുലിയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു


 നിലമ്പൂർ  അവിചാരിതമായി കൺമുന്നിൽ പറന്നുവീണ പരുന്ത് മുഖാമുഖം നോക്കിയ നിമിഷം ഒറ്റ ക്ലിക്ക്.  ഗീർ വനത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കാടിന്റെ രാജാവ്, ബന്ദിപ്പൂരിലെ പുള്ളിപ്പുലിയുടെ നിശ്ചലദൃശ്യം, ഇതുപോലെ മുന്നിൽ വീണുകിട്ടുന്ന വ്യത്യസ്തമായ നിമിഷങ്ങളെ ക്യാമറയിലാക്കിയ നിലമ്പൂരിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ സാദിഖലി തന്റെ ചിത്രങ്ങൾ വിൽക്കുകയാണ്. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന  ആദിവാസി കുട്ടികൾക്ക് മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങി നൽകാനാണിത്‌.  കാടിനുള്ളിലെ പ്രണയവും, യുദ്ധവും, വാത്സല്യവും ക്യാമറയിൽ വരച്ചിടുന്ന മാന്ത്രികതയാണ് സാദിഖലിയുടെ ചിത്രങ്ങൾ. ഇവയിനി ആർക്കും വിലകൊടുത്തു വാങ്ങാം. കാട്ടിലെ കുട്ടികളുടെ പഠനത്തിന്‌ സഹായമേകാൻ ചിത്രങ്ങൾ വിൽക്കുകയെന്ന  ആശയം മുഖ്യമന്ത്രി പിണറായി വിജയനോട് സാദിഖലി പങ്കുവച്ചതോടെ അദ്ദേഹം പൂർണ പിന്തുണ നൽകുകയും സാദിഖലിയെ  ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു.  ബന്ദിപ്പൂരിൽനിന്ന് 2012ൽ പകർത്തിയ പുള്ളിപ്പുലിയുടെ നിശ്ചലദൃശ്യം ബിബിസി വൈൽഡ് ലൈഫ് മാഗസിനിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. ആ ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി പദ്ധതിക്ക് തുടക്കംകുറിച്ചു.  ബന്ദിപ്പൂർ, ഗീർ, ബിആർ ഹിൽസ്, കബനി, ബല്ലാരി, തേനി, വയനാട്, നീലഗിരി, പറമ്പിക്കുളം, നിലമ്പൂർ എന്നീ കാടുകളിലെ ചിത്രങ്ങളാണ് ശേഖരത്തിൽ അധികവും. ഫോൺ: 9995609938.   Read on deshabhimani.com

Related News