കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ ജ്വാല

ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എന്‍ജിനിയേഴ്‌സ് നേതൃത്വത്തിൽ നടന്ന ഗൃഹാങ്കണ പ്രതിഷേധത്തിൽ കെഎസ്ഇബിഡബ്ല്യൂഎ സംസ്ഥാന കമ്മിറ്റി അംഗം എ പ്രകാശനും കുടുംബവും മക്കരപ്പറമ്പിലെ വീട്ടിൽ പങ്കെടുത്തപ്പോൾ


  മലപ്പുറം നാഷണല്‍ കോ –-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ  പ്രതിഷേധ ജ്വാല. കേന്ദ്ര സർക്കാർ വൈദ്യുതി നിയമ (ഭേദഗതി) ബില്ലിനെതിരെ 10ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായായാണ്‌ സമരം. ജില്ലയിൽ 3000 വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം നടന്നു. വൈദ്യുതി ബോർഡിലെ തൊഴിലാളികൾ, ഓഫീസർമാർ, പെൻഷൻകാർ, കരാർ തൊഴിലാളികൾ, കുടുംബങ്ങൾ എന്നിവർ പങ്കാളികളായി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ക്രോസ് സബ്‌സിഡി എടുത്തുകളഞ്ഞ് സാധാരണക്കാരുടെ വൈദ്യുതി നിരക്ക് പലമടങ്ങ് വര്‍ധിപ്പിക്കും.   കര്‍ഷകര്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവും. കെഎസ്ഇബിഡബ്ല്യുഎ സംസ്ഥാന അസി. സെക്രട്ടറി പി പി ജയൻദാസും മലപ്പുറത്തെ വീട്ടിൽ പ്രതിഷേധിച്ചു.  സംസ്ഥാന ജോ. സെക്രട്ടറി എം വിശ്വനാഥൻ (നിലമ്പൂർ), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രകാശൻ (മക്കരപ്പറമ്പ്), രമേശ് ചേലേമ്പ്ര (തിരൂരങ്ങാടി), പി സുനിൽ (പൊന്നാനി),  വി ബിനോയ് (കൊണ്ടോട്ടി), എ സേതുമാധവൻ (പെരിന്തൽമണ്ണ), കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ പി പ്രഭാകരൻ (മക്കരപ്പറമ്പ്), വൈസ് പ്രസിഡന്റ്‌ എം സൈനുദ്ധീൻ (തിരൂർക്കാട്), കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ (എടപ്പാൾ),  പി ഉണ്ണികൃഷ്ണൻ (അകമ്പാടം), കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ഷഫീഖ് (പോത്തുകല്ല്) എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News