സ്കൂള്‍ വിക്കി 
പുരസ്കാരങ്ങള്‍ 
വിതരണംചെയ്തു



മലപ്പുറം  സംസ്ഥാനത്തെ സ്‌കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്കൂൾ വിക്കി പോർട്ടലിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ വിതരണംചെയ്തു. നിയമസഭാ സമുച്ചയത്തിലെ ആ‍ർ ശങ്കരനാരായണൻ തമ്പി ഹാളിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ് വിതരണംചെയ്തു. സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ജില്ലയിലെ ജിഎസ്‌പിഎസ്‌ ഒളകര കരസ്ഥമാക്കി. ഒരുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.  ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം സിബിഎച്ച്എസ് വള്ളിക്കുന്ന്, ജിഎച്ച്എസ്എസ് ഇരുമ്പുഴി, എസ്ഒഎച്ച്എസ് അരീക്കോട് എന്നീ വിദ്യാലയങ്ങൾ നേടി. ഇവർക്ക് ശിൽപ്പവും പ്രശംസാപത്രവും നൽകി. കൂടാതെ 25,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാ‍ർ‍ഡും ലഭിക്കും. കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ചെയർമാനായ സമിതിയാണ്‌ സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. Read on deshabhimani.com

Related News