രാഹുൽ ഗാന്ധി 
ഇന്ന്‌ ജില്ലയിൽ



മലപ്പുറം  രാഹുൽ ഗാന്ധി എംപി ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ശനി‌ വൈകിട്ട്‌ 4.30ന്‌‌ വണ്ടൂരിൽ കോൺഗ്രസ്‌ പൊതുയോഗത്തിൽ സംസാരിക്കും. ഞായർ രാവിലെ 9.30ന് നിലമ്പൂർ കരുളായി പഞ്ചായത്ത് അമ്പലപ്പടി- വലാമ്പുറം- കൊട്ടൻപാറ റോഡ് ഉദ്ഘാടനംചെയ്യും. 10.30ന്‌ പൂക്കോട്ടുംപാടം സാംസ്‌കാരിക സാഹിതി നിർമിച്ച വീട്‌ കൈമാറും. 11.35ന് വണ്ടൂർ ചോക്കാട് ടൗണിൽ ആംബുലൻസ് ആൻഡ് ട്രോമ കെയർ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. പകൽ മൂന്നിന് മമ്പാട് വിവിധ പരീക്ഷകളിൽ നൂറ് ശതമാനം മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കലും വൈകിട്ട് 4.20ന്‌ വണ്ടൂർ ഗോൾഡൻവാലി ഓഡിറ്റോറിയത്തിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്‌സി വിതരണവും നടക്കും.     വൈകിട്ട് 5.15ന് വണ്ടൂർ പോരൂർ പുളിയക്കോട് കെ ടി കൺവൻഷൻ സെന്ററിൽ പിഎംകെഎസ് വൈ പദ്ധതിയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും നടക്കും. തുടർന്ന് ഡൽഹിക്ക് മടങ്ങും. Read on deshabhimani.com

Related News