മകന്റെ വിജയം അമ്മയുടെയും

രോഹിത് കൃഷ്ണ അമ്മ രാധികയോടൊപ്പം


 തിരൂർ അമ്മ പകർന്ന പാഠം രോഹിത്തിന്‌ നേടിക്കൊടുത്തത്‌ ജില്ലാ കലോത്സ‌വം  ലളിതഗാന മത്സരത്തിലെ ഒന്നാം സ്ഥാനം. അരീക്കോട് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്‌ രോഹിത് കൃഷ്ണ. രണ്ടു പതിറ്റാണ്ടുമുമ്പ് കലോത്സവ വേദികളിലെ മിന്നും താരമായിരുന്നു അമ്മ രാധിക. മാപ്പിളപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഒപ്പന നിരവധി തവണ സംസ്ഥാനതല സമ്മാനം നേടി. ഗാനമേളകളിലും റിയാലിറ്റി ഷോകളിലും പാടി.  മൈലാഞ്ചി മൊഞ്ചുള്ള വീട്, തട്ടിൻപുറത്ത് അച്യുതൻ, ലൈലാ ഓ ലൈല, ഈ, പടച്ചോനെ നിങ്ങൾ കാത്തോളീ എന്നീ സിനിമികളിലും രാധിക പാടി. സംവിധായകൻ ആർ എസ് വിമലിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ.   Read on deshabhimani.com

Related News