നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കൽ; ഉടൻ അറസ്‌റ്റിന്‌ സാധ്യത



 വളാഞ്ചേരി  തിരുന്നാവായ പഞ്ചായത്തിലെ കന്മനം കണ്ടമ്പാറ ചെനക്കലിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയുടെ അറസ്‌റ്റ്‌ ഉടനുണ്ടാകും. കുഞ്ഞിനെ പ്രസവിച്ച യുവതിയെക്കുറിച്ചുള്ള സൂചന പൊലീസിന്‌ ലഭിച്ചെങ്കിലും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്‌.  സംശയിക്കുന്ന യുവതിയെ ഉൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ പൊലീസ്‌ ചോദ്യംചെയ്‌തിരുന്നു. ഫോറൻസിക്‌ റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും പൊലീസിന്‌ ശാസ്‌ത്രീയ തെളിവാകും. പ്രസവിച്ചയുടനെ കിടക്കവിരിയിൽ പൊതിഞ്ഞാണ്‌ കുഞ്ഞിനെ മാറ്റിയത്‌. രണ്ടുദിവസം കഴിഞ്ഞ്‌ ഉപേക്ഷിക്കുകയായിരുന്നു. താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൽപ്പകഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്തിനാണ്‌ അന്വേഷണ ചുമതല. Read on deshabhimani.com

Related News