കേന്ദ്രത്തിന്റെ തൊഴിലാളി ദ്രോഹനയം സംയുക്ത ട്രേഡ് യൂണിയൻ 
മാർച്ച്‌ നാളെ



മലപ്പുറം കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി  നേതൃത്വത്തിൽ വെള്ളിയാഴ്‌ച മലപ്പുറം സിവിൽസ്റ്റേഷൻ പരിസത്തെ ബിഎസ്എൻഎൽ എക്സ്ചേഞ്ച് ഓഫീസ്‌ മാർച്ചും ധർണയും നടത്തും.      തൊഴിലാളികൾക്ക് ജോലിയും കൂലിയും  സ്ഥിരനിയമനവും ഇല്ലാതായ സാഹചര്യമാണ്‌. പിരിച്ചുവിടലും അടച്ചുപൂട്ടലും വ്യാപകമായി. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ ദേശീയ ട്രേഡ് യൂണിയനുകൾക്ക് സമയം അനുവദിക്കാൻപോലും കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നു.  ഈ സാഹചര്യത്തിൽ തൊഴിലാളി മാർച്ചും ധർണയും  വിജയിപ്പിക്കണമെന്ന്‌ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ നേതൃയോഗം അഭ്യർഥിച്ചു.  വി പി ഫിറോസ് (ഐഎൻസിടുസി) അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, വല്ലാഞ്ചിറ മജീദ് (എസ്‌ടിയു), എം എ റസാഖ് (എഐടിയുസി), പി  റസിയ  (സേവ) എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News