താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിടത്തിന്‌ കല്ലിട്ടു

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ശിലാഫലകം മന്ത്രി വീണാ ജോർജ്‌ അനാച്ഛാദനം ചെയ്യുന്നു


താനൂർ താനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ കല്ലിടല്‍ ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒപി ടിക്കറ്റ് വീട്ടിൽനിന്ന്‌ എടുക്കാവുന്ന പദ്ധതി താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. പൊതുമരാത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു.  താനൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ സി കെ എം ബഷീർ, പി അലിഅക്ബർ, ജസ്ന ബാനു, ജയപ്രകാശ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി ടി അക്ബർ, ഡിപിഎം ഡോ. ടി എൻ  അനൂപ്, തിരൂർ അർബൻ കോ- ഓപറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ, സമദ് താനാളൂർ, ഒ രാജൻ, ഒ സുരേഷ് ബാബു, എ പി സുബ്രഹ്മണ്യൻ, സിറാജ്, എ പി സിദ്ദീഖ്, സുലൈമാൻ അരീക്കാട്, പി വി വേണുഗോപാൽ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ സ്വാഗതവും ഡോ. പി പി ഹാഷിം നന്ദിയും പറഞ്ഞു.  എൽഡിഎഫ്‌ സർക്കാരിന്റെ 2020–-21ലെ ബജറ്റിൽ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് 10 കോടി രൂപ വകയിരുത്തിയിരുന്നു. 2021-–-22ലെ ബജറ്റിൽ ആശുപത്രിക്ക് 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്‌. നാലുനിലയുള്ള ആശുപത്രി കെട്ടിടത്തിന്റെ പുതിയ ഡിഎസ്ഒആർ റിവിഷൻ പ്രകാരം 12.38 രൂപ ചെലവഴിച്ച് 25,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഒന്നാംനിലയുടെ കല്ലിടലാണ് നടത്തിയത്. Read on deshabhimani.com

Related News