ജില്ലാ സിവിൽ സർവീസസ് 
കായികമേള 18 മുതൽ



മലപ്പുറം  ജില്ലാ സിവിൽ സർവീസസ് കായികമേള 18, 19, 20 തീയതികളിൽ നടക്കും. മലപ്പുറം സെഞ്ച്വറി ഇൻഡോർ സ്റ്റേഡിയം, മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം, കേന്ദ്രീയ വിദ്യാലയം, കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ നീന്തൽകുളം, മലപ്പുറം എംഎസ്‌പി സ്‌കൂൾ, മമ്പാട് എംഇഎസ്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി ജിബിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. 19ന് അത്‌ലറ്റിക്സ്, 20ന് കബഡി, ക്രിക്കറ്റ്, സ്വിമ്മിങ് എന്നിവയും 18ന് മറ്റ് ഗെയിമുകളും നടക്കും. 14 ഇനങ്ങളിലാണ് മത്സരങ്ങൾ. നീന്തൽ, അത്‌ലറ്റിക്സ് എന്നിവയിൽ ഒരാൾക്ക് രണ്ട് വ്യക്തിഗത ഇനങ്ങളിലും റിലേ ഇനത്തിലും മത്സരിക്കാം. ഒരാൾക്ക് പരമാവധി മൂന്ന് ഗെയിംസിൽമാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മത്സര എൻട്രികൾ നിശ്ചിത ഫോമിൽ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിലോ നേരിട്ടോ 12ന് പകൽ മൂന്നിനകം ലഭിക്കണം.   Read on deshabhimani.com

Related News