ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി

മെഡിസെപ് പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും മലപ്പുറത്ത് നടത്തിയ പ്രകടനം


മലപ്പുറം ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നുമുതൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചതിൽ ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ആക്ഷൻ കൗൺസിലിന്റെയും  സമരസമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ.  മലപ്പുറം കലക്ടറേറ്റിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌  ടീച്ചേഴ്സ് ജില്ലാ കൺവീനർ കെ വിജയകുമാർ ഉദ്ഘാടനംചെയ്തു.  ഡിഡിഇ ഓഫീസിൽ  ആർ കെ ബിനു, ബി2 ബ്ലോക്കിൽ എൻ മുഹമ്മദ് അഷ്റഫ്, ജില്ലാ പഞ്ചായത്തിൽ ഇ പി മുരളീധരൻ, ബി 3 ബ്ലോക്കിൽ ടി പി സജീഷ്, ബി ഒന്ന് ബ്ലോക്കിൽ കെ അനിൽബാബു, കൂടശേരി ജിയുപി സ്കൂളിൽ  പി എ ഗോപാലകൃഷ്ണൻ, പൊന്നാനിയിൽ പി കെ സുഭാഷ്, അജിത് ലൂക്ക്, പി രമേഷ്, വളാഞ്ചേരിയിൽ കെ സുനിൽകുമാർ, കെ വി അനൂപ് സുന്ദർ, തിരൂരിൽ ആർ പി ബാബുരാജ്, വി പി സിനി, തിരൂരങ്ങാടിയിൽ പി ബിനു, കെ സി അഭിലാഷ്, കൊണ്ടോട്ടിയിൽ പി കൃഷ്ണൻ, സന്തോഷ് കുമാർ തേറയിൽ, മഞ്ചേരിയിൽ സരിത തറമ്മൽപറമ്പ്, പി ഷാനവാസ്, പെരിന്തൽമണ്ണയിൽ എം ശശികുമാർ, സി രാകേഷ് മോഹൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News