കരിപ്പൂരിൽ 1.75 കിലോ സ്വർണം പിടികൂടി



കരിപ്പൂർ ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ ഒളിച്ചുവച്ച്‌ കടത്താൻ ശ്രമിച്ച 1.75 കിലോ ഗ്രാം സ്വർണം കരിപ്പൂർ പൊലീസ്‌ പിടികൂടി. വ്യാഴാഴ്‌ച പുലർച്ചെ അബുദാബിയിൽനിന്ന്‌ എയർ അറേബ്യ വിമാനത്തിലെത്തിയ  മലപ്പുറം വണ്ടൂർ പൂളക്കപറമ്പ ഹൗസിലെ മുസാഫിർ അഹമ്മദിൽ (39)നിന്നാണ്‌ സ്വർണം പിടിച്ചത്‌.  സ്വർണത്തിന്‌ 90 ലക്ഷം രൂപ വിലവരും. കസ്റ്റംസിനെ വെട്ടിച്ച് ടെർമിനലിന് പുറത്തുകടന്ന ഇയാളെ  എയ്ഡ് പോസ്റ്റിന് സമീപംവച്ചാണ്‌ പിടികൂടിയത്‌. സംശയംതോന്നിയ പൊലീസ്‌ ബാഗേജ്‌ പരിശോധിച്ചപ്പോഴാണ്‌ ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ സ്വർണം കണ്ടെത്തിയത്‌. ഇസ്‌തിരിപ്പെട്ടിയിലെ  കോയിൽ ഭാഗംമാറ്റിയാണ്‌ മിശ്രിതരൂപത്തിൽ സ്വർണം കൊണ്ടുവന്നത്‌. Read on deshabhimani.com

Related News