"ചെക്ക്‌ഡ്‌, ഓകെ'



സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി   മലപ്പുറം അധ്യയന വർഷാരംഭത്തിന്‌ മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി. പരിശോധന പൂർത്തിയാക്കി ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച വാഹനങ്ങളിൽ മാത്രമെ കുട്ടികളെ കയറ്റാൻ അനുവാദമുള്ളൂ. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്‌ ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജിപിഎസ്, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയവയാണ്‌ പരിശോധിക്കുന്നത്‌. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും അകത്തെ സൗകര്യങ്ങളും വിലയിരുത്തി.  തകരാർ കണ്ടെത്തിയ വാഹനങ്ങൾ പോരായ്‌മ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News