ഡിവൈഎഫ്ഐ ജില്ലാ യുവതി സബ് കമ്മിറ്റി പ്രതിഷേധിച്ചു

പാർലമെന്റ് മാർച്ചിൽ ഗുസ്തി താരങ്ങൾക്കു നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ യുവതി സബ് കമ്മിറ്റി നടത്തിയ പ്രകടനം


  മലപ്പുറം ബ്രിജ്ഭൂഷൺ എംപിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് പാർലമെന്റിലേക്കുള്ള മാർച്ചിൽ ഗുസ്തി താരങ്ങളെ മർദിക്കുകയും നീതി നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ യുവതി സബ് കമ്മിറ്റി പ്രതിഷേധാഗ്നി തെളിച്ച് മലപ്പുറത്ത് പ്രകടനം നടത്തി. അഡ്വ. കെ പി സുമതി ഉദ്ഘാടനംചെയ്തു. യുവതി സബ് കമ്മിറ്റി ജോയിന്റ്‌ കൺവീനർ പി ശാലിനി അധ്യക്ഷയായി. ജില്ലാ യുവതി സബ് കമ്മിറ്റി കൺവീനർ സി എം സിബില, സബ് കമ്മിറ്റി കൺവീനർ എം ആര്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News