സൗജന്യ റേഷൻ വിതരണത്തിന് ക്രമീകരണം



മലപ്പുറം സൗജന്യ റേഷൻ വിതരണത്തിന് പെരിന്തൽമണ്ണ നഗരസഭയിൽ ക്രമീകരണം ഏർപ്പെടുത്തി. നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലിം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.  നഗരസഭയിലെ 14 റേഷൻ കടകളിലായുള്ള 10,914 കാർഡുടമകൾക്കും കാർഡില്ലാത്തവർക്കും ലഭിക്കുന്ന ഈ സൗജന്യ റേഷൻ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ പരമാവധി ഉപയോഗിക്കണമെന്ന് ആർആർടി അഭ്യർഥിച്ചു.  റേഷൻ കടകൾ രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും രണ്ടുമുതൽ അഞ്ചുവരെയും  പ്രവർത്തിക്കും.  രാവിലെ ഒമ്പതുമുതൽ ഒന്നുവരെ മഞ്ഞ, ചുവപ്പ് കാർഡ് ഉടമകൾക്കും പകൽ രണ്ടുമുതൽ  മുതൽ അഞ്ചുവരെ നീല, വെള്ള കാർഡുടമകൾക്കുമായിരിക്കും റേഷൻ നൽകുക. മഞ്ഞ കാർഡുള്ളവർക്ക് 35 കിലോ അരി സൗജന്യമായി നൽകും. ചുവപ്പ് കാർഡുള്ളവർക്ക് ഒരാൾക്ക് അഞ്ച് കിലോവീതം കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസൃതമായി സൗജന്യ അരി ലഭിക്കും. നീല, വെള്ള കാർഡുള്ളവർക്ക് 15 കിലോ അരി ആദ്യഘട്ടത്തിൽ സൗജന്യമായി ലഭ്യമാക്കും.  ബിപിഎൽ കാർഡുകാർക്കും  സൗജന്യ പലവ്യഞ്ജനകിറ്റ് അടുത്ത ആഴ്ചമുതൽ ലഭ്യമാക്കും. കാർഡില്ലാത്തവർക്കായുള്ള സൗജന്യ റേഷൻ ഉടൻ ആരംഭിക്കും. Read on deshabhimani.com

Related News