40,555 പേര്‍ക്ക് ഉച്ചഭക്ഷണം നൽകി



മലപ്പുറം സമൂഹ അടുക്കളവഴിയുള്ള ഭക്ഷണ വിതരണത്തിന്‌ ജില്ലയിൽ തിരക്കേറുന്നു. 109 സാമൂഹിക അടുക്കളകളിൽനിന്നായി ചൊവ്വാഴ്ച 2750 പേർക്ക് പ്രാതലും 40,555 പേർക്ക് ഉച്ചഭക്ഷണവും 13,614 പേർക്ക് അത്താഴവും വിതരണംചെയ്തു. പഞ്ചായത്തുകളിൽ 1941 പേർക്ക് പ്രാതലും 32,053 പേർക്ക് ഉച്ചഭക്ഷണവും 12,707 പേർക്ക് അത്താഴവും നൽകി. നഗരസഭകളിൽ പ്രാതൽ 809 പേർക്കും ഉച്ചഭക്ഷണം 8502 പേർക്കും 907 പേർക്ക് അത്താഴവും നൽകി. പാകംചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളന്റിയർമാർവഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിതരണംചെയ്യുന്നത്. Read on deshabhimani.com

Related News