കടലുണ്ടിയിൽ അതീവ ജാഗ്രത, റോഡുകൾ അടച്ചു



കടലുണ്ടി  കോവിഡ് വ്യാപനം തടയുന്നതിനായി കണ്ടെയിൻമെന്റ് സോണാക്കിയ  കടലുണ്ടി പഞ്ചായത്തിൽ പൊലീസും ആരോഗ്യ വകുപ്പും റവന്യൂ - പഞ്ചായത്ത് അധികൃതരും നടപടികൾ കടുപ്പിച്ചു. പൊലീസ് സഹായത്തോടെ പഞ്ചായത്തിലെ മുഖ്യ റോഡുകളുൾപ്പെടെ  സമീപ പ്രദേശങ്ങളുമായി ബന്ധപ്പെട്ട എല്ലാ സഞ്ചാര മാർഗങ്ങളും അടച്ചു. കോഴിക്കോട് -–- മലപ്പുറം ജില്ലാ അതിർത്തിയിലെ കോട്ടക്കടവ് റോഡിലൂടെ മാത്രം നിയന്ത്രണങ്ങളോടെയാണ് വാഹനങ്ങൾ വിടുന്നത്. കടകമ്പോളങ്ങളുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന തീരദേശ റോഡിലെ കടലുണ്ടിക്കടവ് പാലത്തിനും ഫറോക്ക് - ചാലിയം റോഡിൽ കരുവൻ തിരുത്തി പാലത്തിന് സമീപവും അടച്ചുപൂട്ടി. മണ്ണൂർ  മുക്കത്ത് കടവ് റോഡിലും പാലത്തിന് സമീപം ഗതാഗതം തടഞ്ഞു.  പ്രസിഡന്റ് സി കെ അജയകുമാറിന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു.  പഞ്ചായത്ത്–വാർഡ്‌ തല ആർആർടികളും  സജീവമായി. Read on deshabhimani.com

Related News