മാർക്കറ്റുകൾ അടയ്ക്കും നഗരസഭയുടെ നടപടികൾക്ക് വ്യാപാരികളുടെ പിന്തുണ



    രാമനാട്ടുകര കോവിഡ് വ്യാപനം തടയുന്നതിനായി നഗരസഭയും ആരോഗ്യ വിഭാഗവുമുൾപ്പെടെ സ്വീകരിക്കുന്ന നടപടികൾക്ക് രാമനാട്ടുകരയിലെ വ്യാപാരി- വ്യവസായി സമൂഹത്തിന്റെ പിന്തുണ.  നഗരം കേന്ദ്രീകരിച്ച് സ്വീകരിക്കുന്ന എല്ലാ ക്രമീകരണങ്ങൾക്കും വ്യാപാരികൾ പിന്തുണ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ടൗണിലെ മത്സ്യ, മാംസ, പച്ചക്കറി മാർക്കറ്റ് ശനിയാഴ്ച മുതൽ അടച്ചിടാനും അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കാനും നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ വിളിച്ച യോഗം തീരുമാനിച്ചു. വ്യാപാരി- വ്യവസായികൾ, ഹോട്ടലുടമകൾ, ബേക്കറികൾ, തെരുവുകച്ചവടക്കാർ എന്നീ മേഖലയിലെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷ കെ പുഷ്പ, സെക്രട്ടറി പി ജെ ജെസിത, ഷാജി അക്കര മണ്ണിൽ, അലി പി ബാവ, കോയമോൻ പാരഡയ്സ്, പി രവീന്ദ്രൻ, പി പി മുനീർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News