മേപ്പയൂർ ടൗൺ അണുവിമുക്തമാക്കി



 മേപ്പയൂർ മേപ്പയൂർ പഞ്ചായത്തിൽ നാല് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിവൈഎഫ്‌ഐ മേപ്പയൂർ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ മേപ്പയൂർ ടൗൺ അണുവിമുക്തമാക്കി. സമ്പർക്കസാധ്യത കണക്കിലെടുത്ത്‌ മേപ്പയൂർ പഞ്ചായത്ത്  24 മുതൽ കണ്ടൈയിൻമെന്റ്‌ സോൺ ആയി പ്രഖ്യാപിച്ചിരിക്കയാണ്.  സമ്പർക്ക സാധ്യത നിലനിൽക്കുന്നതിനാലാണ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ അണുനശീകരണം നടത്തിയത്. റേഷൻ കട, മൊബൈൽ ഷോപ്പുകൾ, കള്ള്ഷാപ്പ്, ബസ് സ്റ്റാൻഡ്, മാർക്കറ്റ്‌ പരിസരം, ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, സൂപ്പർ മാർക്കറ്റുകൾ, ബാങ്ക് പരിസരം, എടിഎം സെന്ററുകൾ തുടങ്ങി ജനങ്ങൾ കൂടുതലായി ഒത്തു ചേരുന്ന എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കി. മേപ്പയൂർ സൗത്ത് മേഖലാ സെക്രട്ടറി സി കെ ധനേഷ്, എസ് കെ ശ്രീലേഷ്, എൻ ലിജീഷ്, നിവേദ്, സി എം സുബീഷ്, അജിത് വി, ലാലു, അതുൽദാസ്, അരുൺജിത് എന്നിവർ നേതൃത്വംനൽകി. Read on deshabhimani.com

Related News