ആദായനികുതി ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

ആദായനികുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  ആദായനികുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുതലക്കുളം മുതൽ ആദായനികുതി ഓഫീസ്‌ വരെയായിരുന്നു മാർച്ച്‌.  സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, ദിപു പ്രേമനാഥ്, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ടി കെ സുമേഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News