ബസ്‌ പണിമുടക്കിന്‌ പിന്തുണ



കോഴിക്കോട്‌  ജൂൺ ഏഴുമുതൽ കേരള ബസ് ഓണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി തുടങ്ങുന്ന  സമരത്തിന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. അഞ്ചിന്‌ പുതിയ സ്റ്റാൻഡിൽ ഉപവാസം നടത്തും. യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. Read on deshabhimani.com

Related News