കുട്ടികൾക്ക്‌ വേണ്ടത്‌ 
സന്തോഷ വിദ്യാലയങ്ങൾ



കോഴിക്കോട് കുട്ടികളുടെ വ്യക്തിത്വ വികാസവും മാനസികാരോഗ്യവും ഉറപ്പാക്കാൻ വിദ്യാലയങ്ങൾ സന്തോഷ വിദ്യാലയങ്ങളായി രൂപാന്തരപ്പെടണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജില്ലാ വിദ്യാഭ്യാസ ശിൽപ്പശാല അഭിപ്രായപ്പെട്ടു. പരിഷത്ത് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാല ഡോ. വി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സുവിജ രജീഷ്, എസ് ഗീത, ഡി ദീപ എന്നിവർ  വിഷയം അവതരിപ്പിച്ചു. പി എം വിനോദ് കുമാർ, ഡോ. രഞ്ജിത് ലാൽ, കെ പവിത്രൻ, കെ ടി ജോർജ്, സി എം വിജയൻ എന്നിവർ സംസാരിച്ചു. കെ കെ ശിവദാസൻ സ്വാഗതവും ഡോ. കെ രമേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News