ഒളിവിൽപോയ പ്രതിയെ
വീട് വളഞ്ഞ് പിടികൂടി



നാദാപുരം   നാദാപുരം പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടാ അക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ നീർക്കരിമ്പിൽ മൂസ(36)യെയാണ് നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ  പ്രതി വീട്ടിലെത്തിയ വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്‌പി  വി വി ലതീഷിന്റെ നേതൃത്വത്തിൽ സിഐ ഇ വി  ഫായിസ് അലി, എസ്ഐ എസ്  ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ  കേസ് അന്വേഷകസംഘം പേരോട്ടെ മൂസയുടെ വീട്ടിലെത്തി. എന്നാൽ  വാതിൽ തുറക്കാൻ തയ്യാറാവാത്തതിനാൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മൂസയെ അക്രമത്തിനിരയായ യുവാവിന്റെ  സുഹൃത്ത് തിരിച്ചറിയുകയും പൊലീസ് അറസ്റ്റ്  രേഖപ്പെടുത്തുകയും ചെയ്തു.  രണ്ടാഴ്ച മുമ്പാണ് പേരോട് യുവതിയുടെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശിയെ 20ഓളം വരുന്ന സദാചാര ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥി അടക്കം മൂന്ന് പേർ അറസ്‌റ്റിലായി. കേസിലെ പ്രധാന പ്രതി അക്രമത്തിന് ശേഷം വിദേശത്തേക്ക് കടന്നു. മറ്റ് 16 പ്രതികൾക്കായി പൊലീസ് അന്വഷണം ഊർജിതമാക്കി. Read on deshabhimani.com

Related News