കലോത്സവത്തിന് പകിട്ടേകി സാംസ്കാരിക സായാഹ്നം



വടകര ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം വടകര ലിങ്ക് റോഡിൽ സജ്ജമാക്കിയ പ്രത്യേകവേദിയിൽ പ്രശസ്ത ഗായകനും സംഗീത നാടക അക്കാദമി അംഗവുമായ വി ടി മുരളി ഉദ്ഘാടനംചെയ്തു. പി കെ സതീഷ് അധ്യക്ഷനായി. ‘കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം’ ചർച്ചയിൽ കെ വി സജയ്, ടി രാജൻ, ഡോ. കെ എം ഭരതൻ, ഡോ. ശശികുമാർ പുറമേരി, ആർ ബാലറാം, മധു കടത്തനാട്, പി എസ് ബിന്ദു മോൾ എന്നിവർ സംസാരിച്ചു.
 വടകരയിലെ കലാകാരൻമാർ ഒരുക്കിയ മധുരഗീതങ്ങൾ, ശ്രീജിത്ത് വിയ്യൂരിന്റെ മാജിക്‌ഷോ,  മധുസൂദനൻ ഭരതശ്രീയുടെ ശാസ്ത്രീയ നൃത്തം എന്നിവ അരങ്ങേറി. 
രണ്ടാം ദിവസം ചോമ്പാല ബിഇഎം യുപി സ്കൂളിലെ കുട്ടികളുടെ  തെരുവുനാടകം, വടകര മ്യുസീഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ ഗാനസദസ്സ്, രാജീവ്‌ മേമുണ്ടയുടെ മാജിക് ഷോ, സി കെ ജയപ്രസാദിന്റെ ലഹരിവിരുദ്ധ പ്രഭാഷണം എന്നിവ നടന്നു. പി കെ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News