സംസ്ഥാന നാടകോത്സവം കൈവേലിയിൽ ഇന്നുമുതൽ



കുറ്റ്യാടി  ദീർഘമായ ഇടവേളയ്ക്കുശേഷം സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് കൈവേലിയിൽ ബുധനാഴ്ച തിരശ്ശീല ഉയരും. 30 മുതൽ ഡിസംബർ ആറുവരെയാണ് നാടകോത്സവം. കേരളത്തിലെ പ്രശസ്തരായ നാടകട്രൂപ്പുകളെ ഉൾപ്പെടുത്തി സഭ വടകരയും ഉദയ താവുള്ളകൊല്ലിയും സംയുക്തമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. താവുള്ളകൊല്ലിയിൽ കളിക്കളം നിർമാണത്തിനാവശ്യമായ ധനസമാഹരണത്തിനായാണ് നാടകോത്സവമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ നാലിന് സിനിമാ സംവിധായകൻ പ്രിയനന്ദൻ നാടകോത്സവം ഉദ്ഘാടനംചെയ്യും. സാംസ്‌കാരിക സമ്മേളനത്തിൽ ആദ്യകാല നാടക കലാകാരന്മാരെ ആദരിക്കും.   നവംബർ 30ന്‌ കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, ഡിസംബർ ഒന്നിന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ പ്രകാശം പരത്തുന്ന വീട്, ഡിസംബർ രണ്ടിന് കൊച്ചിൻ ചന്ദ്രകാന്തയുടെ നത്തു മാത്തൻ ഒന്നാം സാക്ഷി, ഡിസംബർ മൂന്നിന് ആലപ്പി തിയറ്റേഴ്സിന്റെ മഴ നനയാത്ത മക്കൾ, ഡിസംബർ അഞ്ചിന് കോഴിക്കോട് സങ്കീർത്തനയുടെ വേനൽ അവധി, ഡിസംബർ ആറിന് ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം എന്നീ നാടകങ്ങൾ അരങ്ങേറും. നാടകങ്ങൾ രാത്രി ഏഴിന്‌ ആരംഭിച്ച് ഒമ്പതിന്‌ അവസാനിപ്പിക്കും.നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കാട്ടാളി, കൺവീനർ കെ പി നന്ദനൻ, ശ്രീജിത്ത് കൈവേലി, മനോജ് പീലി, വിനീഷ് പാലയാട്, നിജേഷ് കൊളാട്ട, എം പി വിജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News