അങ്കണവാടികളെ ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം തിരുത്തണം

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം 
സിഐടിയു ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്യുന്നു


രാമനാട്ടുകര   അങ്കണവാടികളെ ഇല്ലാതാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ തിരുത്തണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ - സിഐടിയു  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിച്ച് കേന്ദ്ര സർക്കാർ മിനിമം വേതനം 21,000 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.    സിഐടിയു ജില്ലാ പ്രസിഡന്റ്‌   മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ഷീബ അധ്യക്ഷയായി.  ഷീബ ലത രക്തസാക്ഷി പ്രമേയവും എൻ കമല അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ്‌   സെക്രട്ടറി ടി വി വിജയലക്ഷ്മി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ ഷീബ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഇ വസന്ത വരവുചെലവ്‌ കണക്കും  കെ സി പത്മാവതി, സി കന്യക എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ടി സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം  കെ വി ശിവദാസൻ   എന്നിവർ സംസാരിച്ചു. രാജൻ പുൽപ്പറമ്പിൽ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News