ഉച്ചഭക്ഷണ പദ്ധതി വിഹിതം 
വർധിപ്പിക്കണം: കെഎസ്‌ടിഎ

കെഎസ്‌ടിഎ താമരശേരി ഉപജില്ലാ സമ്മേളനം സംസ്ഥാന 
എക്സിക്യൂട്ടീവ് അംഗം പി എസ് സ്മിജ ഉദ്ഘാടനം ചെയ്യുന്നു


താമരശേരി  സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിഹിതം വർധിപ്പിക്കണമെന്ന് കെഎസ്ടിഎ താമരശേരി ഉപജില്ലാ സമ്മേളനം അവശ്യപ്പെട്ടു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് സ്മിജ ഉദ്ഘാടനം ചെയ്തു. കെ ടി ബെന്നി, ടി കെ ബൈജു, കെ ഷൈജ  എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി പി ഗോപി   സ്വാഗതവും കെ വേണു നന്ദിയും പറഞ്ഞു.   ടി  സജീവൻ സംഘടനാ റിപ്പോർട്ടും ലൈജു തോമസ് പ്രവർത്തന റിപ്പോർട്ടും ടി പി മനോജ്‌  വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഉർദു സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ താമരശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സി രജിനയെ   ആദരിച്ചു. ഭാരവാഹികൾ: വി എം മെഹറലി (പ്രസിഡന്റ്‌), ലൈജു തോമസ്     (സെക്രട്ടറി), മാത്യൂസ് പി ജോൺ (ട്രഷറർ). Read on deshabhimani.com

Related News