റോഡിലെ കുഴിയടച്ചവർക്ക് അഭിനന്ദനവും അധികൃതർക്ക് മന്ത്രിയുടെ താക്കീതും

ചെറുവണ്ണൂരിൽ ദേശീയ പാതയിലെ കുഴികൾ അടയ്ക്കുന്നു


ഫറോക്ക്  ദേശീയപാതയിലെ കുഴികൾ അടയ്ക്കുകയായിരുന്ന ചെറുവണ്ണൂർ പൗരസമിതി പ്രവർത്തകരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്‌ അഭിനന്ദിച്ചു. റോഡിലെ കുഴികൾ യഥാസമയം അടയ്ക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി താക്കീത് ചെയ്‌തു.  കഴിഞ്ഞ ദിവസം മണ്ഡലത്തിലെ രാത്രി യാത്രക്കിടെയാണ് ചെറുവണ്ണൂർ ജങ്ഷനിലും സമീപത്തും റോഡിലെ കുഴികൾ പൗരസമിതി പ്രവർത്തകർ അടയ്ക്കുന്നത് കണ്ടത്.  വാഹനത്തിൽ നിന്നിറങ്ങി റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നവർക്കൊപ്പം കൂടിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഉടൻ റോഡിലെ കുഴികളടയ്‌ക്കാൻ നിർദേശിച്ചു. തുടർന്ന് പിറ്റേന്നുതന്നെ ദേശീയപാതാ അധികൃതർ ചെറുവണ്ണൂർ കരുണ കഴിഞ്ഞുള്ള ഭാഗത്തെ കുഴികളടച്ചു.   Read on deshabhimani.com

Related News