പ്ലസ്‌ വൺ സ്‌പോർട്‌സ്‌ ക്വോട്ട പ്രവേശനം



കോഴിക്കോട്‌  പ്ലസ്‌ വൺ ക്ലാസിലേക്ക്‌ സ്‌പോർട്‌സ്‌ ക്വോട്ട പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഒന്നാം ഘട്ടത്തിൽ വിദ്യാർഥികൾ സ്‌പോർട്‌സ്‌ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം. കായികനേട്ടങ്ങൾ ഓരോന്നും ചേർത്ത്‌ അന്തിമ സബ്‌മിഷൻ നൽകിയശേഷം ലഭിക്കുന്ന രജിസ്‌ട്രേഷൻ സ്ലിപ്‌, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവയുമായി അതത്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലുകളിൽ വെരിഫിക്കേഷന്‌ എത്തണം. രണ്ടാംഘട്ടത്തിൽ പ്ലസ്‌ വൺ സ്‌പോർട്‌സ്‌ ക്വോട്ട അഡ്‌മിഷന്‌ യോഗ്യത നേടുന്നവർ അവരുടെ അപേക്ഷ ഓൺലൈനായി ഹയർസെക്കൻഡറി വെബ്‌സൈറ്റിൽ സമർപ്പിക്കണം. സ്‌പോർട്‌സ്‌ ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചാൽ നിർബന്ധമായും ജനറൽ അപേക്ഷയുടെ പ്രിന്റ്‌ ഔട്ടിന്റെ പകർപ്പിലെ നിർദിഷ്ട സ്ഥാനത്ത്‌ വിദ്യാർഥിയും രക്ഷിതാവും ഒപ്പുവച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ജില്ലയിലെ നിർദിഷ്ട ഹയർസെക്കൻഡറി പ്രിൻസിപ്പലിന്‌ സമർപ്പിക്കണമെന്ന്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ സെക്രട്ടറി അറിയിച്ചു. Read on deshabhimani.com

Related News