അനധികൃത സ്വത്ത്‌: 
എൻജിനിയറുടെ വീട്ടിലും 
ഓഫീസിലും വിജിലൻസ്‌ റെയ്‌ഡ്‌



കോഴിക്കോട്‌ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലും വീട്ടിലും വിജിലൻസ് പരിശോധന. കോഴിക്കോട് കോട്ടൂളി സ്വദേശിയായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എ സന്തോഷ്‌ കുമാറിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ഉത്തരവിനെ തുടർന്നാണ്‌ പരിശോധന.  ബുധൻ രാവിലെ  കൊണ്ടോട്ടി എൽഎസ്‌ജിഡി ഓഫീസിലായിരുന്നു ആദ്യ പരിശോധന. തുടർന്ന് പറയഞ്ചേരി രാമുട്ടിക്കാവിന് സമീപത്തെ വീട്ടിലും സഹോദരന്റെ കോട്ടൂളിയിലെ ഫ്ലാറ്റിലും പരിശോധിച്ചു. മറ്റുള്ളവരുടെ പേരിലെ ആധാരം ഉൾപ്പെടെ 71 രേഖകൾ പിടിച്ചെടുത്തു.  കൊണ്ടോട്ടി എൽഎസ്ജിഡി ഓഫീസിലായിരുന്നു ആദ്യ പരിശോധന. രാവിലെ 10ന് ആരംഭിച്ച പരിശോധന ഒരു മണിക്കൂർ നീണ്ടു.  രാവിലെ ഒമ്പതിന്‌ വീട്ടിൽ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു.   സന്തോഷ് കുമാറിനെതിരെ 2015ലും മറ്റൊരു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.   കോഴിക്കോട്‌ വിജിലൻസ്‌ എസ്‌പി ശശിധരന്റെ നേതൃത്വത്തിൽഡിവൈഎസ്‌പി സി ശ്രീകുമാർ, സിഐമാരായ എൻ സജീവ്, ഗണേഷ്  എന്നിവരടങ്ങുന്ന 21 അംഗ സംഘം ടീമുകളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. Read on deshabhimani.com

Related News