വൈക്കം സത്യഗ്രഹ ശതാബ്ദി: ജില്ലാ സെമിനാർ മൂന്നിന്



വടകര നവോത്ഥാന ചരിത്രത്തിലെ ഐതിഹാസിക ഏടായ വൈക്കം സത്യഗ്രഹ സമര ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ സെമിനാർ ജൂൺ മൂന്നിന് വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും വടകര മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രവും ചേർന്നാണ്‌ സെമിനാർ സംഘടിപ്പിക്കുന്നത്.  രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെ നടക്കുന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനാവും. തുടർന്ന് ദേശീയ പ്രസ്ഥാനവും നവോത്ഥാന ചരിത്രവും, നവോത്ഥാനത്തിന്റെ വർത്തമാനം എന്നീ സെഷനുകളിലായി ഡോ. കെ എൻ ഗണേഷ്, ഡോ. കെ എം അനിൽ, ഡോ. മാളവിക ബിന്നി, കെഇഎൻ, ഡോ. സംഗീത ചേനംപുല്ലി, ഡോ. പി പവിത്രൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് സമാപന സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്യും.  രജിസ്‌റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. സ്പോട്ട് രജിസ്ട്രേഷനുമുണ്ടാകും. 100 രൂപയാണ് ഫീസ്. ഫോൺ: 9447689766. സമാപന പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാം. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട മുഹൂർത്തങ്ങൾ കോർത്തിണക്കിയ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.  വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സി ഭാസ്കരൻ, ജനറൽ കൺവീനർ ടി പി ഗോപാലൻ, ബി സുരേഷ് ബാബു, കെ സി പവിത്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News