പാഠപുസ്‌തകങ്ങൾ അവരുടെ കൈകളിലേക്ക്‌

പാഠപുസ്തക വിതരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ബീന ഫിലിപ്പ് നിർവഹിച്ചപ്പോൾ


കോഴിക്കോട്‌  അധ്യയനവർഷം അവസാനിക്കാൻ രണ്ടുനാൾ ബാക്കിനിൽക്കേ പുതിയ അധ്യയന വർഷത്തേക്കുള്ള  പാഠപുസ്‌തകങ്ങൾ വിദ്യാർഥികളിലേക്ക്‌ എത്തിത്തുടങ്ങി. പുതുവർഷത്തേക്കുള്ള പുസ്‌തകങ്ങൾ ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും എത്തിക്കുന്ന ചുമതല ഇക്കുറി കുടുംബശ്രീ മിഷനാണ്‌. പാഠപുസ്‌തക വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ മേയർ ബീന ഫിലിപ്പ്‌ ഉദ്‌ഘാടനംചെയ്‌തു.  വെള്ളിമാടുകുന്ന്‌ സ്‌കൂളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്‌തകങ്ങൾ 20 അംഗങ്ങളടങ്ങുന്ന കുടുംബശ്രീ സംഘമാണ്‌ ജില്ലയിലെ വിദ്യാലയങ്ങളിലേക്ക്‌ എത്തിക്കുക. 34 ലക്ഷത്തോളം പുസ്‌തകങ്ങളാണ്‌ ഇങ്ങനെ വിതരണംചെയ്യുക. മെയ്‌ ആദ്യവാരത്തോടെ എല്ലാ കുട്ടികൾക്കും പാഠപുസ്‌തകങ്ങൾ ലഭിക്കും.   ചടങ്ങിൽ കോർപറേഷൻ കൗൺസിലർ എസ്‌ കെ അബൂബക്കർ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ മണിയൂർ മുഖ്യാതിഥിയായി. മോഡൽ സ്‌കൂളിലെ സ്‌റ്റോർ ചുമതലയുള്ള അധ്യാപിക ബീഗം മെഹജുബിനും വിദ്യാർഥികളും ചേർന്ന്‌ പുസ്‌തകം ഏറ്റുവാങ്ങി. സിഡിഎസ്‌ ചെയർപേഴ്‌സൺ ജാസ്‌മിൻ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം ഓഫീസർ ടി ടി ബിജേഷ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News