165.42 കോടി രൂപയുടെ കിഫ്ബി ധനാനുമതി



സ്വന്തം ലേഖകൻ മുക്കം തിരുവമ്പാടി മണ്ഡലത്തിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന രണ്ട് റോഡ്‌ പ്രവൃത്തികൾക്ക് ധനാനുമതി. 165.42 കോടി രൂപയുടെ ധനാനുമതിയാണ്‌ ലഭിച്ചതെന്ന്‌ ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.   മലയോര ഹൈവേ മലപുറം -കോടഞ്ചേരി റീച്ചിന് 57.25 കോടി രൂപയും തിരുവമ്പാടി -പുല്ലുരാംപാറ- മറിപ്പുഴ റോഡിന് 108.16 കോടി രൂപയുമാണ് അനുവദിച്ചത്. തലയാട്  മലപുറം റീച്ചിന് നേരത്തേ 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെൻഡർ ചെയ്തതുമാണ്. 
ഇതോടെ  മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ മുഴുവൻ റീച്ചുകൾക്കും ഭരണാനുമതിയായി. തിരുവമ്പാടി-–-പുല്ലുരാംപാറ–-- മറിപ്പുഴ റോഡിന് നേരത്തേ 77 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നെങ്കിലും ചിലഭാഗങ്ങൾ കൂട്ടിച്ചേർത്തതും ആനക്കാംപൊയിൽ പാലം ഉൾപ്പെടുത്തിയതും ജിഎസ്ടി മാറ്റവും കണക്കിലെടുത്താണ്‌ 108.16 കോടി രൂപയായി വർധിപ്പിച്ചത്. രണ്ട് പ്രവൃത്തികളുടെയും സാങ്കേതികാനുമതി ഒരുമാസത്തിനുള്ളിൽ ലഭ്യമാക്കി ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന്‌ എംഎൽഎ പറഞ്ഞു. 
തിരുവമ്പാടി-–- മറിപ്പുഴ റോഡിന്റെ അടിയന്തര പ്രവൃത്തിക്കായി 22 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. Read on deshabhimani.com

Related News