മാലിന്യ സംസ്‌കരണത്തിന് ഹരിത കേരളം



കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  മാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ   മാർഗനിർദേശങ്ങളുമായി ഹരിതകേരളം മിഷൻ.  കമ്യൂണിറ്റി കിച്ചനുകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യസംസ്‌കരണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.  മാസ്‌കുകളും കൈയുറകളും  ഉപയോഗിക്കുന്നവർ  ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം അണുവിമുക്തമാക്കി ഇവ നശിപ്പിക്കണം.    പ്ലാസ്റ്റിക്  കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. കോവിഡ് ഭീതി ഒഴിയുമ്പോൾ ഹരിതകർമ സേനാംഗങ്ങൾ  ഇവ ശേഖരിക്കും.     ലോക്ക്‌ ഡൗൺ കാലത്ത് വീടുകളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും  വീടുകളിൽ ഇക്കാലത്ത് നടത്താൻ കഴിയുന്ന പച്ചക്കറി കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷൻ ആരംഭിച്ചിട്ടുണ്ട്.   വിശദ വിവരങ്ങൾക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെടാം. Read on deshabhimani.com

Related News