29 കുടുംബങ്ങൾക്ക് പട്ടയമായി

കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ ഏച്ചിലാട്, ചീന വേലി പ്രദേശത്തെ 29 കുടുംബങ്ങൾക്കുള്ള ഭൂമിയുടെ പട്ടയ വിതരണം ഇ കെ വിജയൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


കുറ്റ്യാടി  മരുതോങ്കര പഞ്ചായത്തിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 കുടുംബങ്ങൾ ഭൂമിയുടെ ഉടമകളായി. കഴിഞ്ഞ 45 വർഷത്തെ കൈവശക്കാരുടെ ആവശ്യമാണ്  ‘എല്ലാവർക്കും ഭൂമി’ എന്ന എൽഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി യാഥാർഥ്യമായത്. കർഷകസംഘത്തിന്റെയും സിപിഐ എമ്മിന്റെയും നിരന്തര ഇടപെടലുമുണ്ടായിരുന്നു. കല്ലാച്ചിയിൽ  ലാൻഡ്‌ ട്രിബ്യൂണൽ ഓഫീസ് ആരംഭിച്ചതോടെ നടപടിക്രമം വേഗത്തിലായി.   ഇ കെ വിജയൻ എംഎൽഎ പട്ടയം വിതരണംചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി.  കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മുഖ്യാതിഥിയായി. വടകര ആർഡിഒ സി ബിജു, ലാൻഡ്‌ ട്രിബ്യൂണൽ തഹസിൽദാർ കെ രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ ,  സി പി ബാബുരാജ്, വി പി റീന, ഡെന്നി തോമസ്,  കെ ഒ ദിനേശൻ,  വനജ പട്യാട്ട്, തോമസ് കാത്തിരത്തിങ്കൽ, സമീറ ബഷീർ, രാജൻ പാറക്കൽ, കെ ടി മനോജൻ, ടി കെ മോഹൻദാസ്, സി പി അശോകൻ, ഇ കെ മുരളി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News