ജില്ലാ സബ് ജൂനിയർ ത്രോബോൾ 
ചാമ്പ്യൻഷിപ്പ് ആരംഭിച്ചു



പേരാമ്പ്ര ജില്ലാ ത്രോബോൾ അസോസിയേഷൻ  സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് മേപ്പയൂർ ഗവ.  ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എം എം ബാബു അധ്യക്ഷനായി. റഗ്ബി അസോസിയഷൻ ജോ. സെക്രട്ടറി യു കെ  ശ്രീജികുമാർ, സി അനിൽ, സുധീർ  എന്നിവർ സംസാരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷമീർ സ്വാഗതവും സെക്രട്ടറി ആദർശ് നന്ദിയും പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ഡിസ്ട്രിക് ലെവൽ കോഴിക്കോടും മോഡൽ എച്ച്എസ്എസ് കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ മേപ്പയ്യൂർ ജിഎച്ച്എസ്എസും വടകര സെന്റ് ആന്റണീസ്‌ എച്ച്എസും ഫൈനലിൽ പ്രവേശിച്ചു. ഇരുവിഭാഗം ഫൈനലും തിങ്കളാഴ്ച നടക്കും. Read on deshabhimani.com

Related News