അഭിമന്യു ട്രോഫി: ജാഥക്ക്‌ സ്വീകരണം നൽകി



കോഴിക്കോട് മികച്ച കോളേജ് യൂണിയന് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അഭിമന്യു ട്രോഫി വഹിച്ചുള്ള യാത്രക്ക് എകെപിസിടിഎ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ക്രിസ്‌ത്യൻ കോളേജിൽ നൽകിയ സ്വീകരണം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ  സംസാരിച്ചു. പി ഹരിദാസ്, എ നിശാന്ത്, പി വി രഘുദാസ്,  ഡോ. കെ ശശിധരൻ, കെ വി അനുരാഗ്, ഡോ.കെ എം അനിൽ കുമാർ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി ഡോ. സി പി സുജേഷ് സ്വാഗതവും ഡോ. സുരേഷ് പുത്തൻപറമ്പിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News