58 ഗ്രാം എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ



കോഴിക്കോട്  കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്ന്‌ എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ.  58 ഗ്രാം എംഡിഎംഎയുമായി  വെള്ളയിൽ നാലുകുടി പറമ്പിൽ വീട്ടിൽ ഗാലിദ്‌ അബാദി (22) നെയാണ്‌   കോഴിക്കോട് ആന്റി നർക്കോടിക്‌ സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർക്കോടിക്‌ സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും (ഡൻസാഫ്), സബ് ഇൻസ്‌പെക്ടർ കിരൺ ശശിധരന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്‌. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 5 ലക്ഷത്തോളം വില വരും. ജില്ലാ പൊലീസ് മേധാവി എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിലാണ്  ലഹരിവസ്തു കണ്ടെടുത്തത്.   ബംഗളൂരുവിലെ ലഹരി മാഫിയ തലവന്റെ നിർദേശപ്രകാരം ഇവിടെ എത്തിച്ചുനൽകൽ മാത്രമാണ് തന്റെ ജോലിയൊന്നും ആർക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിർദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.  വാട്‌സാപ്പും ഗൂഗിൾ പേയും വഴി ഓർഡർ സ്വീകരിച്ച്‌ കരിയർവഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായത്‌. ഇയാൾ ഏറെനാളായി ഡൻസാഫ് നിരീക്ഷണത്തിലായിരുന്നെന്ന്‌ അസി. കമീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. പ്രതിയുടെ പേരിൽ മുമ്പും ലഹരി, മോഷണക്കേസുകൾ നിലവിലുണ്ട്‌. ഡൻസാഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അബ്ദുറഹിമാൻ,  കെ അഖിലേഷ്, അനീഷ് മൂസാൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാർ,  ബാബു പുതുശേരി, പ്രദീപ് കുമാർ എസ്, വി കെ  ജിത്തു, എം കെ സജീവൻ, യു കെ പ്രഭാഷ്‌ എന്നിവർ ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. Read on deshabhimani.com

Related News