കുറ്റ്യാടിയിൽ ഓപ്പറേഷൻ 
വിബ്രിയോക്ക്‌ തുടക്കമായി



കുറ്റ്യാടി  ഭക്ഷ്യവിഷബാധ ഒഴിവാക്കാനും ജലജന്യരോഗങ്ങൾ തടയാനുമായി  ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ വിബ്രിയോ കുറ്റ്യാടി പഞ്ചായത്തിൽ ആരംഭിച്ചു. ഹോട്ടലുകൾ, കാറ്ററിങ്‌ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വിവാഹ വീടുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. വാർഡ് തലം മുതൽ ആരോഗ്യ ശുചിത്വ നടപടികൾ ശക്തമാക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ എന്നിവർക്ക് ഓരോ വാർഡിന്റെ ചുമതലയുണ്ടാവും. ഇവരുടെ കീഴിൽ ആശാ വർക്കർമാരും വാർഡ് ആർആർടിയും കുടിവെള്ള സ്രോതസ്സുകളുടെ വിവരം ശേഖരിക്കും. കിണറുകൾ ക്ലോറിനേറ്റ്‌ ചെയ്യും. കാറ്ററിങ്‌ യൂണിറ്റുകൾക്കും ഭക്ഷണ ശാലകൾ, ഐസ്ക്രീം, സിപ്അപ്പ്‌, ജ്യൂസ്, സോഡ നിർമാതാക്കൾക്കും കുടിവെള്ള പരിശോധന നിർബന്ധമാക്കി.  കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയും കുറ്റ്യാടി പഞ്ചായത്തും ചേർന്ന്‌ നടപ്പിലാക്കുന്ന പദ്ധതി ഹെൽത്ത് സൂപ്പർവൈസർ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് അധ്യക്ഷനായി.  കെ കെ സലാം, വി സി സുബീഷ്, പ്രേമജൻ, ഷിജില, ശ്രീജ, ജിസ്ലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News