കലക്ടറേറ്റ് മാർച്ച് നടത്തി

ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഗുഡ്സ് ട്രാൻസ്പോർട്ട്‌  വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാ കമ്മിറ്റി  കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. 15 വർഷം പഴക്കംചെന്ന വാഹനം പൊളിക്കുന്ന കേന്ദ്ര തീരുമാനം പിൻവലിക്കുക, ഖനന മേഖലയിലെ പ്രശ്നങ്ങൾ ഉറവിടത്തിൽ പരിശോധിക്കുക,  ഗുഡ്സ് വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കണമെന്ന തീരുമാനം പിൻവലിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ  മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പരാണ്ടി മനോജ് അധ്യക്ഷനായി.  എ ജയരാജ്, സി കെ  സതീശൻ, കെ വിജയരാജ്, സുരേഷ് കോട്ടോൽ, എം സി മനോജ്, എ കെ കരീം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News