ടിപ്പർ ലോറി കത്തിച്ചു

കല്ലോട് കത്തിനശിച്ച വാരിക്കണ്ടി രാജുവിന്റെ ടിപ്പർ ലോറി


പേരാമ്പ്ര    ടിപ്പർ ലോറി കത്തിച്ചതായി പരാതി. പേരാമ്പ്രയിലെ കല്ലോട് വാരിക്കണ്ടി രാജുവിന്റെ ടിപ്പർ ലോറിയാണ് കത്തിനശിച്ചത്. രാജുവിന്റെ വീടിനടുത്തായി പാർക്കുചെയ്ത ലോറിക്ക് ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് തീവച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായി കത്തിനശിച്ചു. പേരാമ്പ്ര പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികളും പരിശോധിച്ചു. സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News