കർഷകസംഘം പതാക ജാഥ‌ക്ക്‌ ഉജ്വല സ്വീകരണം



ഒഞ്ചിയം ജന്മിനാടുവാഴിത്വത്തിനെതിരെ പടനയിച്ച ധീര രക്തസാക്ഷികളുടെ ഓർമകളുണർത്തി കർഷകസംഘം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥക്ക് ഒഞ്ചിയത്ത് ഉജ്വല സ്വീകരണം.  രക്തസാക്ഷി സ്ക്വയറിൽനിന്ന്‌ നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി സംസ്ഥാന കമ്മിറ്റിയംഗവും ജാഥാ ലീഡറുമായ ഇ കെ നാരായണൻ മുതിർന്ന കർഷകൻ സി എം കുമാരനിൽനിന്ന്‌ പതാക ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി എ പി വിജയൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം കെ പി ചന്ദ്രി, ജില്ലാ ജോ. സെക്രട്ടറി സി ഭാസ്കരൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, കർഷകസംഘം വടകര ഏരിയാ സെക്രട്ടറി എം നാരായണൻ, പ്രസിഡന്റ്‌ ആർ ബാലറാം തുടങ്ങിയവർ സംസാരിച്ചു.  പി ഗംഗാധരൻ സ്വാഗതം പറഞ്ഞു. ബാൻഡ്‌‌ വാദ്യസംഘങ്ങളുടെയും നൂറുകണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ ജാഥ പ്രയാണമാരംഭിച്ചു. വെള്ളികുളങ്ങര, ഓർക്കാട്ടേരി, എടച്ചേരി, പുറമേരി, നാദാപുരം, കല്ലാച്ചി, കക്കട്ട്, വട്ടോളി, മൊകേരി, കുറ്റ്യാടി, പാലേരി, കടിയങ്ങാട്, കൂത്താളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പേരാമ്പ്ര സമ്മേളന നഗരിയിൽ ജാഥ സമാപിച്ചു. Read on deshabhimani.com

Related News