കോവിഡ്‌ : 30 ഇടങ്ങൾ ഡി കാറ്റഗറിയിൽ



കോഴിക്കോട്‌ കോവിഡ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി കാറ്റഗറിയിൽപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. എ വിഭാഗത്തിൽ അഞ്ചു ശതമാനത്തിൽ താഴെ ശരാശരി ടിപിആറുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. ടിപിആർ അഞ്ചു ശതമാനത്തിനും 10നും ഇടയിലുള്ളവയെ കാറ്റഗറി ബി, ടിപിആർ 10 ശതമാനത്തിനും 15നും ഇടയിലുള്ളവയെ കാറ്റഗറി സി, ടിപിആർ 15 ശതമാനത്തിന് മുകളിലുള്ളവയെ കാറ്റഗറി ഡി വിഭാഗങ്ങളിലും ഉൾപ്പെടുത്തി. കാറ്റഗറി എയിൽപ്പെട്ട  തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലില്ല. കാറ്റഗറി ബി  ആയഞ്ചേരി, അരിക്കുളം, ചക്കിട്ടപാറ, എടച്ചേരി, കാക്കൂർ, കൂരാച്ചുണ്ട്, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പനങ്ങാട്, പുറമേരി, പുതുപ്പാടി, തൂണേരി.   കാറ്റഗറി സി  കോർപറേഷൻ, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര നഗരസഭകൾ, അത്തോളി, അഴിയൂർ, ചേളന്നൂർ, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, ഫറോക്ക്‌, കിഴക്കോത്ത്, കൊടിയത്തൂർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂർ, കുരുവട്ടൂർ, മണിയൂർ, നാദാപുരം, വില്യാപ്പള്ളി പഞ്ചായത്തുകൾ.  കാറ്റഗറി ഡി  കൊയിലാണ്ടി, കൊടുവള്ളി നഗരസഭകൾ, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ, കടലുണ്ടി, കീഴരിയൂർ, കൂത്താളി, കുന്നമംഗലം, മടവൂർ, മാവൂർ, മേപ്പയൂർ, മൂടാടി, നന്മണ്ട, ഒളവണ്ണ, ഓമശേരി, പെരുമണ്ണ, പെരുവയൽ, താമരശേരി, തലക്കുളത്തൂർ, തിരുവമ്പാടി, തിരുവള്ളൂർ, ഉളേള്യരി, ഉണ്ണികുളം, വാണിമേൽ, ബാലുശേരി, കോടഞ്ചേരി, നടുവണ്ണൂർ പഞ്ചായത്തുകൾ. Read on deshabhimani.com

Related News