അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു



വടകര  വാക്കുതർക്കത്തിനിടയിൽ അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു. ആയഞ്ചേരി തറോപ്പൊയിൽ ശശിമുക്കിലെ ചിറാകണ്ടി നാണു (65)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ മലയിൽ  വിജേഷിനെ (32) പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഞായർ പകൽ 11.30നാണ്‌  സംഭവം. മരിച്ച നാണുവിന്റെ വീട്ടിലെ കുട്ടികളെ പ്രതി വിജേഷ് കല്ലെറിഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് നാണുവിന്‌ നെഞ്ചത്തും വയറിനും ചവിട്ടേറ്റത്‌. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ എത്തിക്കും വഴി മരിച്ചു. വടകര ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലീലയാണ് ഭാര്യ. മക്കൾ: ലിജിന, ലിജി, ലിജിത്ത്. മരുമക്കൾ: ചന്ദ്രൻ, രാജീവൻ. സഹോദരങ്ങൾ: ബാലൻ, ദേവി, പരേതരായ ചോയി, കുഞ്ഞിരാമൻ, രാഘൂട്ടി. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News