ഇൻഡിപെൻഡൻസ്‌ ആക്രമണത്തിൽ പ്രതിഷേധിക്കുക: എസ്‌എഫ്‌ഐ



  കോഴിക്കോട്‌ ആരോഗ്യ സർവകലാശാല ചെയർപേഴ്‌സൺ ഉൾപ്പെടെ ഗവ. മെഡിക്കൽ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ഇൻഡിപെൻഡൻസ് ആക്രമണത്തിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ പ്രതിഷേധിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വിജയിച്ച സ്ഥാനാർഥികളെ അഭിവാദ്യംചെയ്ത് മെൻസ് ഹോസ്റ്റൽ-–-1ന് സമീപം യോഗം ചേരുകയായിരുന്ന പെൺകുട്ടികളടക്കമുള്ള പ്രവർത്തകരെയാണ്‌ ഇൻഡിപെൻഡൻസ് ആക്രമിച്ചത്‌. സമാധാനപരമായി നടന്ന യോഗത്തിലേക്ക്‌ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മാരകായുധങ്ങളുമായി ഇൻഡിപെൻഡൻസുകാർ ഇടിച്ചുകയറുകയായിരുന്നു.  ആരോഗ്യ സർവകലാശാല ചെയർപേഴ്‌സൺ അക്വീൽ മുഹമ്മദ്, പിജി രണ്ടാം വർഷ ബാച്ച് പ്രതിനിധിയായി തെരഞ്ഞെടുത്ത ആർ എസ് നിതിൻ, എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സി അഞ്ജു ഉൾപ്പെടെയുള്ളവർക്കാണ് മർദനമേറ്റത്. ഇൻഡിപെൻഡൻസ് ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News