നവീകരിച്ച റോഡും നടപ്പാതയും തുറന്നു



കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് ഇരുപത്തേഴാം വാർഡിലെ നവീകരിച്ച റേഷൻഷോപ്പ്–-കരിമ്പനംകുനി റോഡും പുതുതായി നിർമിച്ച ചെട്ടിയാർതൊടി നടപ്പാതയും ഡ്രെയ്‌നേജും കാനത്തിൽ ജമീല എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന്‌ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് യുഎൽസിസിഎസ്‌ പ്രവൃത്തി പൂർത്തിയാക്കിയത്.  ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷനായി. ടി ഗംഗാധരൻ പദ്ധതി വിശദീകരിച്ചു. ഇ അശോകൻ, കെ  ശ്രീധരൻനായർ, ഡി കെ ബിജു എന്നിവർ സംസാരിച്ചു. ഡി കെ ജ്യോതിലാൽ സ്വാഗതവും പി വി മുരളി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News